Thursday 16 July 2020




വിശാഖപട്ടണത്ത് വ്യവസായശാലയിൽ വിഷവാതക ചോർച്ച; രണ്ട് മരണം നാല് പേർ ഗുരുതരാവസ്ഥയിൽ

By Sooraj Surendran.30 Jun, 2020

imran-azhar

 

 

വിശാഖപട്ടണം: വിശാഖപട്ടണത്ത് വ്യവസായശാലയിലുണ്ടായ വിഷവാതക ചോർച്ചയിൽ രണ്ട് പേർ മരിച്ചു. കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. സെയിനര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. Benzimidazole വാതകമാണ് ചോര്‍ന്നത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. വാതകചോർച്ച ഉണ്ടായ ഉടൻ തന്നെ കമ്പനി അടച്ചുപൂട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. വിഷവാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി അന്വേഷണത്തിന് ഉത്തരവിട്ടു.