Saturday 06 June 2020




കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത വയനാട് സ്വദേശി അറസ്റ്റില്‍

By online desk .24 Aug, 2019

imran-azhar

 

 

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു വന്ന സ്ത്രീകളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശല്യം ചെയ്യുകയും ചെയ്ത വയനാട് പാപ്പിലിശ്ശേരി വളവയല്‍ സ്വദേശിയായ വിനൂപിനെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി. ആറ്റിങ്ങല്‍ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തില്‍ കല്ലമ്പലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ആര്‍ചന്ദ്രന്‍ എസ ഐ വിനോദ് കുമാര്‍, എഎസ്‌ഐ സനല്‍ കുമാര്‍ എസ്‌സിപിഓ സുനില്‍, സിപിഒ മാരായ ഷിജു, സന്തോഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങില്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.