Tuesday 22 October 2019




ലക്ഷങ്ങൾ വിലവരുന്ന സീ കുക്കുമ്പറുമായി തമിഴ്നാട് സ്വദേശി പിടിയിൽ

By Sooraj Surendran.12 Mar, 2019

imran-azhar

 

 

രാമനാഥപുരം: രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന സീ കുക്കുമ്പറുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തീരസംരക്ഷണ സേനയാണ് 400 കിലോ സീ കുക്കുമ്പറുമായി തമിഴ്നാട് സ്വദേശിയെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ പെടുന്ന കടൽ ജീവിയാണ് സീ കുക്കുമ്പർ. ഇവ വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ്. രാമനാഥപുരത്തെ എർവാടി ഗ്രാമത്തിൽ നിന്നുമാണ് ഇയാളെ തീരസംരക്ഷണ സേന പിടികൂടുന്നത്. സീ കുക്കുമ്പർ വിദേശത്തേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.