Tuesday 19 March 2024




നാട്ടകത്ത് റസ്റ്റോറന്റ് കേന്ദ്രീകരിച്ച് അനാശാസ്യം

By Sooraj Surendran .21 Jan, 2019

imran-azhar

 

 

ചങ്ങനാശേരി: നാട്ടകത്ത് റസ്റ്റോറന്റ് കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ ആറ് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റസ്റ്ററന്‍റ് ഉടമയെയും, പ്രമുഖ രാഷ്ട്രീയ നേതാവിനെയും പോലീസ് പിടികൂടി. ആറ് മാസത്തോളമായി റസ്റ്റോറന്റിൽ അനാശ്യാസ്യ പ്രവർത്തനം നടന്നുവരികയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ച് ഇവരെ പിടികൂടിയത്. കറുകച്ചാൽ,ചങ്ങനാശേരി, കിടങ്ങൂർ, കോട്ടയം, പെൻകുന്നം, തുരുത്തി, ചാലച്ചിറ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് പോലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഘത്തിൽ കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.