Saturday 23 February 2019


മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ

By Sooraj S.21 Jun, 2018

imran-azhar

 

 

മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിലായി. മോഷ്ടാവിന്റെ അതിസമർഥ്യമാണ് ഇയാളെ കുടുക്കിയത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഒരു കടയിൽ കൊണ്ട് പോയി വിൽക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. പൊന്നാനി സ്വദേശിയായ തഫ്‌സീര്‍ ദര്‍മേഷ് (20) നെയാണ് പോലീസ് പിടികൂടിയത്. ഇയാൾ പുതുമാളിയേക്കല്‍ ആണ് താമസിക്കുന്നത്. വ്യത്യസ്തമായ ശൈലി മോഷണത്തിൽ ഉപയോഗിക്കുന്ന ആളാണ് തഫ്സീർ. കടകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്ന ഫോണുകൾ ഇയാൾ തന്റെ കാമുകിമാർക്കാണ് നൽകുന്നത്. അതുകൊണ്ടാണ് ഇതുവരെ പൊലീസിന് ഇയാളെ പിടികൂടാൻ സാധിക്കാതിരുന്നത്. ഇന്നലെ രാവിലേ ഇയാൾ മോഷ്ടിച്ച ഫോണുകൾ വിൽകാനായി ഒരു കടയിൽ എത്തിയിരുന്നു, തുടർന്ന് കട ഉടമയോട് വാക്കേറ്റം നടത്തുകയും ചെയ്തു. കട ഉടമ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിലാണ് മോഷണവിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.