Thursday 27 February 2020




മിസോറമിലേക്ക് തെരുവുനായക്കടത്ത്, ലക്ഷ്യം ഇറച്ചിക്കച്ചവടം: രണ്ട് പേർ അറസ്റ്റിൽ

By Sooraj Surendran .29 Dec, 2019

imran-azhar

 

 

ത്രിപുര: ഇറച്ചിക്കച്ചവടം ലക്ഷ്യം വെച്ച് ത്രിപുരയിൽ നിന്ന് മിസോറാമിലേക്ക് തെരുവുനായക്കടത്ത്. ചാക്കിൽ കെട്ടിയ നിലയിൽ 12 നായ്ക്കളെയാണ് മിസോറാം അതിർത്തിയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നായ്ക്കളെ വില്പനയ്ക്കാണ് എത്തിച്ചതെന്ന് യുവാക്കൾ സമ്മതിച്ചു. 2000 മുതല്‍ 2500 രൂപ വരെയാണ് ഒരു നായക്ക് വില ലഭിക്കുന്നതെന്നും ഇവർ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.