Thursday 22 August 2019




ആരോഗ്യനില മോശം; ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകാതെ മടങ്ങി

By Sooraj Surendran .15 Jul, 2019

imran-azhar

 

 

മുംബൈ: ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയുടെ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനക്കായുള്ള രക്തസാമ്പിളുകൾ നൽകാതെ ബിനോയ് കോടിയേരി മടങ്ങി. ആരോഗ്യനില മോശമായതിനാലാണ് രക്തസാമ്പിൾ നൽകാതെ മടങ്ങിയത്. മെഡിക്കൽ സർട്ടിഫിക്കറ്റും ബിനോയ് സമർപ്പിച്ചു. അടുത്ത തിങ്കളാഴ്ച നിർബന്ധമായും രക്തസാംപിൾ നൽകണമെന്ന് ഓഷിവാര പോലീസ് ആവശ്യപ്പെട്ടു. മുൻ‌കൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് എന്നും പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് നിർദേശമുണ്ട്. എന്നാൽ ബിനോയ് കോടിയേരി യുവതിയുടെ ആരോപണങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം യുവതിയുമായി പരിചയമുണ്ടെന്ന് ബിനോയ് സമ്മതിച്ചു.