Tuesday 19 January 2021




ജമ്മുകാഷ്മീർ പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികൾക്കൊപ്പം പിടികൂടി

By Sooraj Surendran .12 Jan, 2020

imran-azhar

 

 

ശ്രീനഗർ: ഹിസ്ബുൾ മുജാഹുദ്ദീൻ തീവ്രവാദി നവീദ് ബാബുവിനൊപ്പം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ജമ്മുകാഷ്മീർ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി. ശ്രീനഗർ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈഎസ്പി ദേവിന്ദർ സിംഗ് ആണ് പിടിയിലായത് രണ്ട് തീവ്രവാദികൾക്കൊപ്പം ഡൽഹിയിലേക്ക് പോകവേ ജമ്മു-ശ്രീനഗർ ഹൈവേയിലൂടെ യാത്ര ചെയ്യവേ കുൽഗാമിലെ വാൻപോയിൽ വെച്ചാണ് ഇവർ പിടിയിലാകുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി 11 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരനാണ് നവീദ് ബാബു. നവീദ് ബാബുവിന്റെ ഓരോ നീക്കവും കൃത്യതയോടെ നിരീക്ഷിച്ചാണ് അന്വേഷണസംഘം ദേവിന്ദർ സിംഗിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.