By Aswany Bhumi.07 Apr, 2021
പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.
പത്തനംതിട്ട സ്റ്റേഷനിലെ റെറ്റർ രവിചന്ദ്രനെയാണ് സസ്പൻഡ് ചെയ്തത്. കേസിലെ പ്രതി കസ്റ്റഡിയിൽനിന്ന് ചാടി പോയതിനെ തുടർന്നാണ് നടപടി.
കൊലപാതകത്തിൽ രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാൾ രാത്രി വൈകി പൊലീസ് സ്റ്റേഷനിൽനിന്ന് വിലങ്ങുമായി കടന്നുകളഞ്ഞു.
തുടർന്നു നടത്തിയ തിരച്ചിലിൽ കുമ്പഴ തുണ്ടുമൺകരയിലെ ചതുപ്പുനിലത്തിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.