Sunday 12 July 2020




ഉന്നാവ് പെൺകുട്ടിയുടെ മരണം; ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

By Chithra.09 Dec, 2019

imran-azhar

 

ന്യൂ ഡൽഹി : കൂട്ട ബലാത്സംഗത്തിന് ഇരയായി മരണത്തിന് കീഴടങ്ങേണ്ടി വന്ന ഉന്നാവിലെ പെൺകുട്ടിക്ക് നീതി വൈകി ലഭിക്കുന്നു. സംഭവത്തിൽ ഭാടിൻ ഖേഡയ്ക്ക് സമീപമുള്ള ബീഹാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.

 

മൂന്ന് ഇൻസ്പെക്ടർമാരും മൂന്ന് കോൺസ്റ്റബിൾമാരുമാണ് സസ്‌പെൻഷൻ നടപടികൾ നേരിട്ടത്. പെൺകുട്ടിയെ പ്രതികൾ തീയിട്ട് കൊലപ്പെടുത്തിയ സമയം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരാണ് ആറ് പേരും. എസ്പി വിക്രാന്ത് വീരാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്.

 

പ്രതികളിൽ നിന്ന് പെൺകുട്ടിക്ക് ഭീഷണിയുണ്ടായിരുന്ന കാര്യം പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണത്തിനായി ഒന്നുംതന്നെ പൊലീസ് ചെയ്തിരുന്നില്ല എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കൂടാതെ, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതിന് ശേഷം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നില്ല. ആ കേസിൽ ഒളിവിൽ പോയ പ്രതിയാണ് പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയവരിൽ ഒരാൾ.