Sunday 08 December 2019




മാവോയിസ്റ്റ് ഭീഷണി: മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ണ​റാ​യി​ലെ വീ​ടി​ന് പോലീസ് കാവൽ

By Sooraj Surendran .22 Nov, 2019

imran-azhar

 

 

കണ്ണൂർ: മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ പിണറായിയിലെ വീടിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തി. അട്ടപ്പാടി വനമേഖലയിൽ തണ്ടർബോൾട്ടും, മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടായത്. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയത്. രണ്ടു സീനിയർ സിവിൽ പോലീസ് ഓഫീസർമാരും നാല് സിവിൽ പോലീസ് ഓഫീസർമാരുമടങ്ങുന്ന സംഘമാണ് സുരക്ഷയൊരുക്കുന്നത്.