Tuesday 19 March 2019


സുരക്ഷ ഏജന്‍സിയുടെ കാര്യത്തില്‍ ദിലീപിന്റെ മറുപടി തൃപ്തികരം

By sruthy sajeev .24 Oct, 2017

imran-azhar


കൊച്ചി. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ദിലീപ് നല്‍കിയ മറുപടി തൃപ്തികരമെന്ന് പൊലീസ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.

 

സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പാടാക്കിയതുമായി ബന്ധപെ്പട്ട് ദിലീപിനോട് വിശദീകരണം നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ആലുവ ഈസ്റ്റ് എസ്‌ഐയ്ക്കു മുന്നിലാണ് ദിലീപ് വിശദീകരണം നല്‍കിയത്. സുരക്ഷാ പ്രശ്‌നമുള്ളതായി ദിലീപ് ഇതുവരെ അറിയിച്ചിട്ടില്‌ള. ഈ സാഹചര്യത്തില്‍ എന്തിനു സായുധ സുരക്ഷ ഏര്‍പെ്പടുത്തിയെന്നു വ്യക്തമാക്കണമെന്നാണ് പോലീസ് ദിലീപിനെ ശനിയാഴ്ച അറിയിച്ചത്.

 

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ശനിയാഴ്ച മുതലാണ് ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സിന്റെ മൂന്നു സായുധ കമാന്‍ഡോകളെ ദിലീപ് സ
ുരക്ഷയ്ക്കായി നിയോഗിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇവരുടെ വിവരങ്ങള്‍, ഉപയോഗിക്കുന്ന തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച വിശദാംശം, ദിലീപിനൊപ്പമുള്ള സുരക്ഷാ ജീവനക്കാരുടെ പേര്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ സഹിതം വിശദീകരണം നല്‍കണം. സ്വകാര്യസുരക്ഷ തേടിയതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

 


നിലവില്‍ വ്യക്തികള്‍ക്കു സ്വകാര്യസുരക്ഷ ഏര്‍പ്പാടാക്കുന്നതില്‍ തെറ്റില്‌ള. എന്നാല്‍, ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ 85 ദിവസം ജയിലില്‍ കിടന്നയാള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സുരക്ഷ ഏര്‍പ്പാടാക്കിയതിനു മറുപടി ലഭിക്കണമെന്നാണു പോലീസ് നിര്‍ദേശം. തണ്ടര്‍ ഫോഴ്‌സിന്റെ തൃശൂരിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിനു സുരകഷ അനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണ് ഇവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണു പോലീസ് നോട്ടീസ് നല്‍കിയത്.