Saturday 21 July 2018

പൊലീസിന്റെ പെരുമാറ്റം ദൈവത്തെപ്പോലെ ആകണം: ബി.സന്ധ്യ

By Abhirami Sajikumar.29 Mar, 2018

imran-azhar

 

കണ്ണൂർ∙ പൊലീസിൽ നിന്നു ദൈവത്തെ പോലുള്ള പെരുമാറ്റമാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് എഡിജിപി ഡോ. ബി.സന്ധ്യ. പ്രതീക്ഷയ്ക്കൊത്തുയരാൻ പൊലീസിനു കഴിയണം. കൂട്ടായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും സന്ധ്യ പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചില ഘട്ടത്തിൽ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത് പൊലീസുകാരിൽ മാനസിക സംഘർഷത്തിന് ഇടയാക്കുന്നു.

പൊലീസുകാരുടെ ഇടയിലുള്ള ആത്മഹത്യയും ഇതാണ് കാണിക്കുന്നത്. പൊലീസുകാരുടെ മാനസിക സംഘർഷം ഇല്ലാതാക്കാൻ നടപടി പുരോഗമിക്കുകയാണ്. 100% ഗൃഹസന്ദർശനം പൂർത്തിയാക്കിയ പൊലീസ് ലോകത്തൊരിടത്തുമുണ്ടാകില്ല. കേരളം ഇതിനു മാതൃകയാണ്. പുതിയ തലത്തിലുള്ള പരിശീലനം പൊലീസിനു നൽകുന്ന കാര്യം ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബി.സന്ധ്യ പറഞ്ഞു.