Wednesday 22 November 2017

ഗംഗാ തീരത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ വരെ പിഴ

By sruthy sajeev .13 Jul, 2017

imran-azhar


ന്യൂഡല്‍ഹി. ഗംഗാ നദിയും പരിസരങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി നദിയിലും നദീതീരത്തും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. നദിയുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാണ് വിലക്ക് ഏര്‍പെ്പടുത്തിയിരിക്കുന്നത്.

 

നദീതീരത്ത് മാലിന്യം നിക്ഷേപിക്കുന്നവരില്‍നിന്ന് 50,000 രൂപ വരെ പിഴയീടാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ്, നദീതീരത്ത് മാലിന്യം നിക്ഷേപിക്കുന്നവരില്‍നിന്ന് 50,000 രൂപ പിഴയീടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഹരിദ്വാര്‍ മുതല്‍ ഉന്നാവോ വരെയുള്ള ഭാഗത്ത് ഗംഗാ നദിയുടെ 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാണ് വിലക്ക്
ഏര്‍പെ്പടുത്തിയിരിക്കുന്നത്.

 

ഇതേ ഭാഗത്ത് നദിയുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ എല്‌ളാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ച്, മേഖലയെ 'വികസനം പാടില്‌ളാത്ത' മേഖലയായി പ്രഖ്യാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നദി മാലിന്യമുക്തമായി സൂക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ട്രൈബ്യൂണല്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗംഗാ നദിയുടെയും കൈവഴികളുടെയും തീരങ്ങളില്‍ നടക്കുന്ന മതപരമായ ചടങ്ങ
ുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യകതമായ മാര്‍ഗനിര്‍ദ്ദേശം പുറപെ്പടുവിക്കാന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകളോട്
ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

 

നേരത്തെ, പുണ്യനദികളായ ഗംഗയെയും യമുനയെയും നിയമപരമായി വ്യക്തിത്വമുള്ളവരായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതായി പ്രഖ്യാപിച്ചത്. നദികളുടെ തല്‍സ്ഥിതിയും പൈതൃകവും നിലനിര്‍ത്തുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നു വിധിയിലുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.