Monday 25 October 2021




പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ അടച്ചു

By സൂരജ് സുരേന്ദ്രന്‍.23 Sep, 2021

imran-azhar

 

 

തിരുവനന്തപുരം: വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ അടച്ചു.

 

46 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണു പൊന്മുടി എങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെ ആണ്.

 

വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്.

 

സന്ദർശകരുടെ തിരക്കിനെ തുടർന്നു ഒക്ടോബർ ഒന്നു മുതൽ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടച്ചിട്ടത്.