Thursday 27 January 2022




പൂജാ ബംപർ നറുക്കെടുത്തു: അഞ്ച് കോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്

By സൂരജ് സുരേന്ദ്രന്‍.21 Nov, 2021

imran-azhar

 

 

തിരുവനന്തപുരം: പൂജ ബംപർ ഭാഗ്യക്കുറി നറുക്കെടുത്തു.

 

തിരുവനന്തപുരത്തെ ഒരു ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

 

RA 591801 എന്ന നമ്പർ ടിക്കറ്റിനാണ് അഞ്ച് കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

 

ഇത്തവണ അച്ചടിച്ച 37 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.

 

കഴിഞ്ഞ വർഷം 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതേസമയം ഭാഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.