Friday 27 April 2018

അഭയാര്‍ഥി സഹോദരങ്ങളെ സ്വാഗതം ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

By subhalekshmi B R.25 Dec, 2017

imran-azhar

വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും ദുരിതമനുഭവിക്കുന്ന അഭയാര്‍ഥി സഹോദരങ്ങളെ സ്വാഗതം ചെയ്യാന്‍ എല്ളാവരും തയ്യാറാകണമെന്ന് ക്രിസ്മസ് ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി പ്രാര്‍ഥനയിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

 

സുരക്ഷിതമായ ജീവിതം മുന്നില്‍ കണ്ട് വീട് വിട്ടിറങ്ങുന്ന അഭയാര്‍ഥികളുടെ യാത്ര ജോസഫിന്‍റെയും മേരിയുടെയും ബേത്ലഹേമിലേക്കുള്ള യാത്രയ്ക്കു സമാനമാണ്. അഭയാര്‍ഥികളുടെ യാതന കണ്ടില്ളെന്നു നടിക്കരുത്. സ്വന്തം വീട്ടില്‍നിന്നും പോകാന്‍ മനസില്ളാഞ്ഞിട്ടും സ്വന്തം വീട്ടില്‍നിന്നും ഓടിപ്പോകേണ്ടിവരുന്ന ലക്ഷക്കണക്കിനു പേരുടെ കാല്‍പ്പാടുകള്‍ നമുക്ക് കാണാന്‍ കഴിയണമെന്നും മാര്‍പാപ്പ പറഞ്ഞു.

 

പണം വാങ്ങി മനുഷ്യക്കടത്തു നടത്തുന്നതിനെയും മാര്‍പാപ്പ വിമര്‍ശിച്ചു. സന്പത്ത് ഉണ്ടാക്കുന്നതിന് പാവപ്പെട്ടവരുടെ രക്തം ചീന്താന്‍ ഒരു മടിയുമില്ളാത്തവരാണ് ഇത്തരക്കാരെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.