Monday 08 March 2021




മധ്യ ക്രൊയേഷ്യയിലെ പെട്രിൻജയിൽ ശക്തമായ ഭൂചലനം

By സൂരജ് സുരേന്ദ്രൻ .29 Dec, 2020

imran-azhar

 

 

പെട്രിൻജ: മധ്യ ക്രൊയേഷ്യയിലെ പെട്രിൻജയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.

 

നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. ക്രൊയേഷ്യൻ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു.

 

സെർബിയ, ബോസ്നിയ എന്നീ അയൽ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

 

ഭൂചലനത്തിൽ 12 വയസുള്ള ഒരു കുട്ടി മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

 

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

 

പ്രദേശത്ത് നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. സ്ലൊവേനിയ അണവ നിലയം അടച്ചുപൂട്ടി.