Sunday 08 December 2019




പ്രതിരോധ പാർലമെന്ററി സമിതിയിൽ പ്രജ്ഞാ സിംഗ് താക്കൂറും

By Chithra.21 Nov, 2019

imran-azhar

 

ന്യൂ ഡൽഹി : ബിജെപി എംപിയായ പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

 

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയാണ് പ്രജ്ഞാ സിംഗ്. ആരോഗ്യ പ്രശ്നങ്ങൾ സൂചിപ്പിച്ചാണ് ജയിലിൽ നിന്ന് ഇവർ പരോൾ വാങ്ങി പുറത്തിറങ്ങിയത്. പരോളിലുള്ള സമയത്താണ് ഇവർ ഭോപ്പാലിൽ നിന്ന് ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചത്.

 

21 അംഗ കൂടിയാലോചന സമിതിയുടെ അധ്യക്ഷൻ പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗാണ്. പ്രതിപക്ഷ നേതാക്കളായ ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും സമിതിയിലെ അംഗങ്ങളാണ്.