Tuesday 22 August 2017

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ചു ; കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കി

By sruthy sajeev.14 Jun, 2017

imran-azhar


മീററ്റ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന പേരില്‍ അഭിസംബോധന ചെയ്ത പ്രാദേശിക നേതാവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നു നീക്കി. മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഇടപെട്ട രാഹുലിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തവെ സമൂഹമാധ്യമമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചാറ്റിലാണ് പപ്പുവെന്ന പദം ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ രാഹുലിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നവരാണ് പപ്പുവെന്ന പദം ഉപയോഗിക്കുന്നത്.

 


പാര്‍ട്ടിയുടെ മീററ്റ് ജില്‌ളാ പ്രസിഡന്റ് വിനയ് പ്രധാന്‍ ആണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാഹുലിനെ അധിക്ഷേപിച്ചത്. എന്നാല്‍ പ്രധാന്‍ ആരോപണം നിഷേധിച്ചു. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഫോട്ടോഷോപ്പ് ചെയ്തവയാണെന്നും തന്നോടു വിശദീകരണം തേടാതെയാണു നടപടിയെന്നും വിനയ് പ്രധാന്‍ വ്യക്തമാക്കി.

 

തന്നെ കരിവാരിത്തേക്കാനുള്ള നടപടിയാണിത്. രാഹുലിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തെ ഒരിക്കലും ഇത്തരം ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കില്‌ള. രാഹുലിനെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ബോധ്യപെ്പടുത്തുമെന്നും വിനയ് പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.