Thursday 14 December 2017

ആനത്തലവട്ടം അങ്ങനെ പറയരുതായിരുന്നു : പ്രകാശ് ബാബു

By praveen prasannan.22 Nov, 2017

imran-azhar


തിരുവനന്തപുരം: സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് സി പി ഐ. ആനത്തലവട്ടം പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്.

സി പി ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബുവാണ് ആനത്തലവട്ടത്തിന് മറുപടി നല്‍കിയത്. ഒറ്റയ്ക്ക് നിന്നാല്‍ സി പി ഐക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ആനത്തലവട്ടം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദേവികുളം സബ് കളക്ടര്‍ കോപ്പിയടിച്ചാണ് ഐ എ എസ് ജയിച്ചതെന്ന് എസ് രാജേന്ദ്രന്‍ എം എല്‍ എപറഞ്ഞത് ശുദ്ധ വിവരക്കേടാണ്. മുന്നണിയിലെ വിഴുപ്പാണ് സി പി ഐ എന്ന മന്ത്രി എം എം മണിയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തെ പാര്‍ട്ടി തിരുത്തണെമെന്ന് പ്രകാശ് ബാബു പറഞ്ഞു.

ഇടതുമുന്നണി നവംബര്‍ 12ന് ചേര്‍ന്നപ്പോള്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി രണ്ട് ദിവസം കൂടി തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു.