Friday 17 November 2017

ബി ജെ പിക്കെതിരെ പ്രകാശ് രാജ് വീണ്ടും

By praveen prasannan.14 Nov, 2017

imran-azhar

ബാംഗ്ളൂര്‍: ബി ജെ പിക്കെതിരെ നടന്‍ പ്രകാശ് രാജ് വീണ്ടും. അധികാര മോഹികളായ ബി ജെ പി നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ അടിച്ചമര്‍ത്തുകയാണ്.

ബി ജെ പി വോട്ട് ചെയ്ത് ദുരന്തം വിളിച്ച് വരുത്തിയതാണെന്ന് തിരിച്ചറിയുന്ന നിശബ്ദരായ വലിയൊരു ഭൂരിപക്ഷം ഇവിടെയുണ്ട്. അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കുറച്ച് കാലമായി നടക്കുന്നത്.

തന്നെ പോലുള്ളവര്‍ക്ക് മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഷാരൂഖാന്‍ ഒറ്റപ്പെട്ടില്ലേ ? അമീര്‍ ഖാന്‍ ഒറ്റപ്പെട്ടില്ലേ: അംബാസഡര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയില്ലേ. അദ്ദേഹത്തിന്‍റെ പല പരസ്യങ്ങളും നിര്‍ത്തിയില്ലേയെന്നും പ്രകാശ് രാജ് ചോദിക്കുന്നു. ഇപ്പോള്‍ തന്‍റെ പരസ്യങ്ങളും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്.

പരസ്യങ്ങളെ കുറിച്ച് പറയാന്‍ എനിക്ക് കഴിയില്ല. കാരണം അതിന് പണവുമായി ബന്ധമുണ്ട്.

പശുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നിയമമുണ്ടാക്കുന്നു. നിങ്ങള്‍ക്ക് സംശയം തോന്നിയെന്ന ഒറ്റക്കാരണം കൊണ്ട് ചിലരെ നിങ്ങള്‍ കൊല്ലുന്നു. ഒന്നിച്ചിരിക്കുന്ന യുവതീയുവാക്കളെ കല്ലെറിയുകയും അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ഇത് ഭയപ്പാട് ഉണ്ടാക്കലല്ലെങ്കില്‍ മറ്റെന്താണെന്ന് പ്രകാശ് രാജ് ചോദിക്കുന്നു.