Wednesday 24 April 2019


പരീക്കറിന് പകരക്കാരനായി പ്ര​മോ​ദ് സാ​വ​ന്ത്

By Sooraj Surendran .18 Mar, 2019

imran-azhar

 

 

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ചുമതലയേൽക്കും. മുഖ്യമന്ത്രിയായി ഇന്ന് രാത്രി ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ സുധിൻ ധവാലികറും ഫോര്‍വേഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി പദവി നൽകണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇരുവരെയും ഉപമുഖ്യമന്ത്രി ആക്കാമെന്ന ധാരണയിലാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പ്രമോദ് സാവന്തിന്റെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. ഗോവയില്‍ സർക്കാർ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പുതിയ മുഖ്യമന്ത്രിയുമായി ബിജെപി നീക്കം നടത്തുന്നത്. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.