Tuesday 19 March 2024




തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

By anju.21 May, 2019

imran-azhar


ന്യൂഡല്‍ഹി: മികച്ച രീതിയില് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചതിനു കമ്മീഷനെ പുകഴ്ത്തി മുന് രാഷ്ട്രപതി പ്രണാബ് മുഖര്ജി. തിങ്കളാഴ്ച ഒരു പുസ്തക പ്രകാശന ചടങ്ങില് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‌പ്പെടെയുള്ള സ്ഥാപനങ്ങളെ വിമര്ശിക്കാന് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇത്രയും കാലം രാജ്യത്ത് ജനാധിപത്യം മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ കൃത്യതയോടെ തെരഞ്ഞെടുപ്പുകള്‍ നടത്തിയത് കൊണ്ടാണ്. അവരെ വിമര്‍ശിച്ചത് കൊണ്ട് കാര്യമില്ല. ഏറ്റവും മാതൃകാപരമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് യുപിഎ സര്‍ക്കാരില്‍ ധനമന്ത്രി കൂടിയായിരുന്ന പ്രണാബ് മുഖര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തുന്നത്.