Tuesday 19 March 2019


ഗര്‍ഭിണി സ്വകാര്യആശുപത്രിയുടെ ഒന്‍പതാംനിലയില്‍ നിന്ന് ചാടിമരിച്ചു

By Subha Lekshmi B R.15 Apr, 2017

imran-azhar

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യാശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ഗര്‍ഭിണിയായ യുവതി ചാടി മരിച്ചു. ശ്രീകാര്യം പാങ്ങപ്പാറ നാത്തൂമ്മൂല ഹൌസില്‍ വാടകയ്ക്ക് താമസി ക്കുന്ന രശ്മി ഗോപാല്‍ (32) ആണ് മരിച്ചത്.

 

പുലര്‍ച്ചെ രണ്ടരയോടെ തലസ്ഥാനത്തെ സ്വകാര്യാശുപത്രി കെട്ടിടത്തിന്‍റെ ഒന്‍പതാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. നിലത്ത് വീണ യുവതി തല്‍ക്ഷണം മരണമടയുകയായിരുന്നു. എട്ട് മാസം ഗര്‍ഭിണിയായ യുവതി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
മെഡിക്കല്‍ കോളജ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി