Saturday 24 February 2018

രാഷ്ടപതി തെരഞ്ഞെടുപ്പ്: ആറ് പത്രികകള്‍ തള്ളി

By praveen prasannan.17 Jun, 2017

imran-azhar

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടാരുന്നു. വെള്ളിയാഴ്ച ആറ് പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

എന്നല്‍ ആറ് നാമനിര്‍ദ്ദേശ പത്രികയും തള്ളി. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണിത്.

ഈ മാസം 28 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 29ന് നടക്കും. ജൂലൈ ഒന്ന് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ഒന്നിലധികം പേര്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ ജൂലൈ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക.

ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ മന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ് ലി, വെങ്കയ്യ നായിഡു എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കിയാലേ പിന്‍തുണയ്ക്കുന്ന കാര്യം തീരുമാനിക്കാനാവൂ എന്ന് ഇരു നേതാക്കളും ബി ജെ പി നേതാക്കളെ അറിയിച്ചു.