Saturday 11 July 2020




മോദിയെ പ്രധാനമന്ത്രിയായി രാഷ്‌ട്രപതി നിയമിച്ചു

By Sooraj Surendran .25 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് മോദിക്ക് രാഷ്ട്രപതി കൈമാറി. എന്നിവരോടൊപ്പമാണ് മോദി രാഷ്ട്രപതിയുമായി സന്ദർശനം നടത്തിയത്. മോദിയോട് പുതിയ മന്ത്രിമാരുടെ പേരുകൾ നിർദ്ദേശിക്കാനും രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കണമെന്ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നിയുക്ത എംപിമാരോടു മോദി പറഞ്ഞു. വിജയത്തിൽ അഹങ്കരിക്കരുത്. വിഐപി സംസ്കാരം പിന്തുടരാൻ പാടില്ലെന്നും മോദി പറഞ്ഞു. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായും മോദിയെ തിരഞ്ഞെടുത്തു.മാധ്യമങ്ങളോടുള്ള വിവാദ പരാമർശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മോദി നിയുക്ത എംപിമാരോട് പറഞ്ഞു.