Friday 10 April 2020




നിർഭയ കേസ്: അക്ഷയ് ഠാക്കൂറിന്റെ ദയാഹർജി രാഷ്‌ട്രപതി തള്ളി

By Sooraj Surendran .05 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസിലെ പ്രതിയായ അക്ഷയ് ഠാക്കൂറിന്റെ ദയാഹർജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മുൻനിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികൾ ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി വധശിക്ഷ വിധി താത്കാലികമായി സ്റ്റേ ചെയ്തത്. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് തിഹാർ ജയിലിൽ വധശിക്ഷയും കാത്ത് കഴിയുന്നത്. 2012 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് അക്ഷയ് ഠാക്കൂര്‍ ഉൾപ്പെടെയുള്ള 6 പേരടങ്ങുന്ന സംഘമാണ്. പ്രായപൂർത്തിയാകാത്ത പ്രതി മൂന്നുവര്‍ഷത്തെ തടവിന് ശേഷം ജയിൽ മോചിതനായിരുന്നു. ഒരു പ്രതി ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു.