Thursday 02 April 2020




കൊറോണ വൈറസ്; രാജ്യം ഗുരുതരാവസ്ഥയിലെന്ന് ചൈനീസ് പ്രസിഡന്റ്

By Sooraj Surendran .25 Jan, 2020

imran-azhar

 

 

ബീജിംഗ്: കൊറോണ വൈറസ് രാജ്യത്താകമാനം ഗുരുതരാവസ്ഥ സൃഷ്ടിച്ചിരിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങ്. രാജ്യത്തൊട്ടാകെ 1,300 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ കേന്ദ്രീകൃതവും ഏകീകൃതവുമായ നേതൃത്വം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഷി ജിൻപിൻങ് പറഞ്ഞു. അതേസമയം വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിൽ വൈറസ് ബാധ കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിലെ 18 നഗരങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊറോണ വൈറസ് ബാധയെ തുടർന്ന് 41 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. സംഭവത്തെ തുടർന്ന് ഹോങ്കോങ്ങിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.