By online desk .30 Nov, 2020
ഡൽഹി: കാർഷിക നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുന്നതിനിടെ കാർഷിക നിയമത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമം കർഷകരുടെ സംരക്ഷണത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു . നിയമം കർഷകരെ ശാക്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞു. കൂടാതെ പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു . തന്റെ സർക്കാർ ഒരു ലക്ഷം കോടി കർഷക ക്ഷേമത്തിനായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . അതേസമയം കര്‍ഷകരുമായുള്ള കേന്ദ്ര ചർച്ച ഡിസംബർ മൂന്നിനുമുമ്പ് നടന്നേക്കുമെന്നാണ് വിവരം .