Wednesday 23 October 2019




മോദി യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു-രാഹുല്‍ ഗാന്ധി

By Kavitha J.01 Jan, 1970

imran-azhar

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി യുവാക്കള്‍ക്ക് നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളാണെന്നും മോദി യുവാക്കളെ വഞ്ചിക്കുകയാണന്നും രാഹുല്‍ തുറന്നടിച്ചു. നോട്ട് നിരോധനത്തിന്റെ ഗുണഭോക്താക്കള്‍ കോട്ടിട്ട വ്യവസായികളും അമിത് ഷായുടെ മകനുമാണന്ന് രാഹുല്‍ ആരോപിച്ചു. ഇതേ നോട്ട് നിരോധനം കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും മോശമായി ബാധിച്ചു. ഇന്ധന വില ജി.എസ്.ടി.യുടെ പരിധിയില്‍ കാണ്ടുവരണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി 45000 കോടിയുടെ റാഫേല്‍ അഴിമതിയില്‍ പ്രധാന മന്ത്രിയുടെ സഹായത്തോടെയാണ് വ്യാപാരികള്‍ അത്രേം തുകയുടെ ലാഭമുണ്ടാക്കിയതെന്നും മോദിയുടെ ചിരിക്കുന്ന കണ്ണുകളില്‍ പരിഭ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മോദി തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോടികളാണ് ചിലവിടുന്നതെന്ന് ആരോപിച്ച രാഹുല്‍ ജനങ്ങള്‍ക്കു നല്‍കുമെന്ന പറഞ്ഞ 15 ലക്ഷം എവിടെയെന്ന് ചോദിച്ചു. മോദിക്ക് ചൈനയുടെ താത്പര്യമാണ് പ്രധാനമെന്നും രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചേര്‍ന്ന് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയ ടര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.