Tuesday 17 September 2019




പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ലി​ദ്വീ​പി​ലെ​ത്തി

By anju.08 Jun, 2019

imran-azhar

മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍രാജ്യമായ മാലിദ്വീപിലെത്തി. തുടര്‍ച്ചയായി രണ്ടാം തവണ പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യവിദേശ സന്ദര്‍ശനമാണിത്. മാലിദ്വീപിലെത്തിയ പ്രധാനമന്ത്രി പ്രസിഡന്‍റ് ഇബ്രാഹിം സോലിഹുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.