Wednesday 23 October 2019




മോദി 'പ്രൈം ടൈം മിനിസ്റ്റര്‍'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

By anju.22 Feb, 2019

imran-azhar


ന്യൂഡല്‍ഹി: പുല്‍വാമ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ വീരമൃത്യു വരിച്ച വാര്‍ത്ത പുറത്തുവന്നിട്ടും പ്രധാനമന്ത്രി ഡോക്യുമെന്ററി ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 'ഫോട്ടോഷൂട്ട് സര്‍ക്കാര്‍' എന്ന ഹാഷ് ടാഗോടുകൂടി 'പ്രൈം ടൈം മിനിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.


ഇന്ത്യക്കാരുടെ ഹൃദയത്തിലും സൈനികരുടെ വീടുകളിലും ദുഃഖം നിറഞ്ഞു നില്‍ക്കുമ്പോള്‍ മോദി തടാകതീരത്ത് ഫോട്ടോഷൂട്ടിനായി ചിരിച്ചു നില്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.