Tuesday 02 June 2020




മൊണാക്കോയിലെ രാഷ്ട്രത്തലവൻ ആൽബർട്ട് രണ്ടാമന് കൊറോണ സ്ഥിരീകരിച്ചു

By Sooraj Surendran .20 Mar, 2020

imran-azhar

 

 

മൊണാക്കോയിലെ ആൽബർട്ട് രണ്ടാമൻ രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കൊട്ടാരം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും, ഈ ആഴ്ച ആദ്യമാണ് ആൽബർട്ട് രണ്ടാമന് കൊറോണ സ്ഥിരീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 62കാരനായ അദ്ദേഹം തന്റെ ഓഫീസ് സംബന്ധമായ ജോലികൾ വീട്ടിലിരുന്ന് ചെയ്യുന്നതായും വിവരമുണ്ട്. ആൽബർട്ട് രണ്ടാമൻ മൊണോക്കോയുടെ രാഷ്ട്രത്തലവനായി 2005ലാണ് ചുമതലയേൽക്കുന്നത്. 40,000ൽ താഴെ ജനസംഖ്യയുള്ള രാജ്യമായ മൊണാക്കോയിൽ ആൽബർട്ട് രണ്ടാമന് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഒമ്പത് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അയൽരാജ്യമായ ഫ്രാൻസ് കൊറോണ രൂക്ഷമായി ബാധിച്ച യൂറോപ്യൻ രാജ്യമാണ്. 7,600 ൽ അധികം കേസുകളും 175 മരണങ്ങളുമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.