Friday 22 February 2019


രക്ഷപ്പെടാനായി തടവുകാരൻ പോലീസുകാരനെ പിക്കാസുകൊണ്ട് തലക്കടിച്ചു

By Sooraj S.01 Jan, 1970

imran-azhar

 

 

ഭോപ്പാൽ: ബിന്ദ് ജില്ലയിലെ ഉമ്റി പോലീസ് സ്റ്റേഷനിലാണ് സംഭവം. വിചാരണ തടവുകാരനാണ് രക്ഷപ്പെടാനായി പോലീസുകാരെ പിക്കാസുകൊണ്ട് തലക്കടിച്ചത്. ഉമേഷ് ബാബു,ഗജ്‌രാജ് എന്നീ കോൺസ്റ്റബിൾമാർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തന്നെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. വിഷ്‌ണു രാജ്‌വത്താണ് പോലീസുകാരെ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. വിഷ്ണു രാജ്‌വത്തിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുകയാണ്.