Friday 24 May 2019


കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ഒരാൾ മരിച്ചു; 50 പേർക്ക് പരിക്കേറ്റു

By Sooraj S.14 Jul, 2018

imran-azhar

 

 

കോഴിക്കോട് -തൃശൂർ ദേശീയ പാതയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ഒരാൾ മരിച്ചു. കോട്ടയ്ക്കൽ പാലച്ചിറമാടാണ് വിനായക എന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. 50ഓളം യാത്രക്കാരുമായി തൃശൂരിലേക്ക് പോയ ബസ് പാലച്ചിറമാടിന് സമീപം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിന്റെ തീവ്രമായ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അപകട വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളാഞ്ചേരി സ്വദേശിയായ പ്രഭാവതിയമ്മയാണ് അപകടത്തിൽ മരിച്ചത്. കൂടാതെ യാത്രക്കാരായ 50ഓളം പേർക്ക് പരിക്കുമേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.