Wednesday 23 October 2019




കാവൽക്കാരന് പാവങ്ങളെ വേണ്ട, പണക്കാരെ മതി: രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

By Sooraj Surendran .24 Mar, 2019

imran-azhar

 

 

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിൻറെ കാവൽക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദിക്ക് പാവങ്ങളെ വേണ്ടെന്നും പണക്കാരെ മാത്രം മതിയെന്നും മോദി കുറ്റപ്പെടുത്തി. അതേസമയം കർഷകർക്ക് കുടിശിക നൽകുന്നതിൽ യോഗി ആദിത്യനാഥ് സർക്കാർ വൻ വീഴ്ച വരുത്തിയെന്നാരോപിച്ച് വിമർശിച്ചു. കർഷകരുടെ കുടിശിക ഇനത്തിൽ 10,000 കോടിയോളം രൂപയാണ് യോഗി ആദിത്യനാഥ് സർക്കാർ നൽകാനുള്ളത്. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി വിമർശനം അറിയിച്ചത്. മാത്രമല്ല ഉത്തർപ്രദേശിൽ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.