Friday 18 October 2019




ബിജെപിക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകും; പ്രിയങ്ക ഗാന്ധി

By Sooraj Surendran .12 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോടിക്കണക്കിന് ജനങ്ങളുടെ രോഷം തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രകടമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഡൽഹി ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയത്തിലാണ് പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയതത്. ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. മോദി സർക്കാരിന്റെ ഭരണത്താൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും യഥാർത്ഥ വിഷയങ്ങൾക്ക് പകരം മറ്റ് വിഷയങ്ങളിലാണ് മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെയും അതിന്‍റെ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.