Friday 24 January 2020




വ്യക്തിപരമായ കാര്യങ്ങൾ തിരഞ്ഞെടുപ്പ് വേളയിൽ വലിച്ചിഴക്കാറില്ല; പ്രിയങ്ക ഗാന്ധി

By Sooraj Surendran .28 Apr, 2019

imran-azhar

 

 

ല്കനോ: പ്രതിപക്ഷ പാർട്ടികൾ തന്നെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തള്ളി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ് ജാതിപ്പേരു പറഞ്ഞ് കളിയാക്കുകയെന്നും പ്രിയങ്ക ചോദിച്ചു. ആരുടെയും വ്യക്തിപരമായ കാര്യങ്ങൾ തിരഞ്ഞെടുപ്പ് വേളയിൽ വലിച്ചിഴക്കാറില്ലെന്നും, തനിക്കിപ്പോഴും നരേന്ദ്ര മോദിയുടെ ജാതി എന്താണെന്നു പോലും അറിയില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. താൻ പിന്നോക്ക ജാതിയിൽപ്പെട്ട ആളാണെന്നമോദിയുടെ വാദം തെറ്റാണെന്നും ഇത് മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.