Tuesday 20 August 2019




പ്രിയങ്ക ഗാന്ധി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചുമതലയേറ്റു

By Sooraj Surendran .06 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വധേര എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായ ശേഷമാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുത്തത്. പ്രിയങ്കയ്ക്ക് കിഴക്കൻ യുപിയിലെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഹർഷാരവങ്ങളോടുകൂടിയാണ് പ്രിയങ്കയെ പ്രവർത്തകർ സ്വീകരിച്ചത്. അതേസമയം തന്റെ ഭർത്താവ് വധേരക്കെതിരെയുള്ള കേസ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക പ്രതികരിച്ചു. ഭർത്താവിന് പൂർണ പിന്തുണ നൽകുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും സൂചനയുണ്ട്.