Friday 22 November 2019




'കേന്ദ്ര സർക്കാരിന്റെ മൗനം അപകടകരമാണ്'; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

By Sooraj Surendran.19 Aug, 2019

imran-azhar

 

 

ന്യൂ ഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. കമ്പനികൾ അടച്ചുപൂട്ടുന്നതും, ഇതിലൂടെ തൊഴിലവസരങ്ങൾ നഷ്ടമാകുന്നതും ഗുരുതര പ്രശ്നമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. '1993-94 ന് ശേഷം ആദ്യമായി ഇന്ത്യയിലെ പുരുഷ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ 2017-18 ൽ നിന്നുള്ള എൻ‌എസ്‌എസ്ഒ ഡാറ്റ കാണിച്ചുതരുന്നു.' തെളുവുകൾ സഹിതമാണ് വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. പ്രിയങ്കയുടെ ട്വീറ്റ് ഇതായിരുന്നു.ബിജെപി സർക്കാരിന്റെ നോട്ടുനിരോധനം മൂലം 1.10 കോടി പേർ തൊഴിൽരഹിതരായെന്നാണ് റിപ്പോർട്ടുകൾ. വിദ്യാസമ്പന്നരായ നിരവധി യുവാക്കൾ തൊഴിൽരഹിതരായി തുടരുകയാണെന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നതായും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ മൗനം അപകടകരമാണെന്നും, രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി ആരാണ്? എന്ന വലിയ ചോദ്യവും പ്രിയങ്ക ഉയർത്തി.