Saturday 06 June 2020




ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു.

By Sooraj Surendran .01 Apr, 2020

imran-azhar

 

 

ജോഹന്നാസ്ബര്‍ഗ്‌: ഇന്ത്യൻ വംശജയും, ലോകപ്രശസ്ത വൈറോളജിസ്റ്റുമായ ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇവർക്ക് വൈറസ് ബാധയുടെ യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. സ്റ്റെല്ലാര്‍ വാക്സിന്‍ ശാസ്ത്രജ്ഞയും എച്ച്‌ഐവി പ്രതിരോധ ഗവേഷക മേധാവിയുമാണ് മരിച്ച ഗീതാ റാംജി. ഒരാഴ്ച മുൻപാണ് ഇവർ ലണ്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയത്.

 

ദക്ഷിണാഫ്രിക്കയിൽ 1350 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ അഞ്ചായി. ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതാ റാംജി 2018ൽ സ്വന്തമാക്കി. എച്ച്‌ഐവി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. ദക്ഷണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.