Sunday 07 June 2020




ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വൻ സംഘർഷം

By Sooraj Surendran.23 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ വൻ സംഘർഷം. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിലാണ് സംഘർഷമുണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി റാലി നടത്തിയതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. ജാഫറാബാദ് മെട്രോ സ്റ്റേഷനു സമീപം 200ലധികം സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിരുന്നു. വൻ പോലീസ് സംഘമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. സംഘർഷക്കാരെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകവും, ജലപീരങ്കിയും പ്രയോഗിച്ചു. കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധം നടക്കുന്ന ജാഫറാബാദിന് തൊട്ടടുത്താണ് സംഘർഷ മേഖല.