Friday 28 February 2020




പൗരത്വ ഭേദഗതി നിയമം; അസമിൽ വ്യാപക പ്രതിഷേധം, പോലീസ് വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു

By Sooraj Surendran .13 Dec, 2019

imran-azhar

 

 

ഗുവാഹട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ വ്യാപക പ്രതിഷേധം. പൗരത്വ ഭേദഗതി ബില്ലിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് അസമിൽ പോലീസ് കർഫ്യു ഏർപ്പെടുത്തിയിരുന്നു. കർഫ്യു ലംഘനത്തെ തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായി മേഘാലയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കേന്ദ്രമന്ത്രി രാമേശ്വര്‍ ഒലി തുടങ്ങിയ പ്രമുഖരടക്കമുള്ള രാഷ്ട്രീയക്കാരുടെ വീടുകളും പ്രതിഷേധക്കാര്‍ ആക്രമിച്ചതായും റിപോർട്ടുണ്ട്.