Thursday 18 October 2018



സഭയില്‍ പ്രതിഷേധം; കനത്ത സുരക്ഷയില്‍ വോട്ടിംഗ് വീണ്ടും തുടങ്ങി

By Subha Lekshmi B R.18 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ പളനിസാമി സര്‍ക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പ് പുരോഗമിക്കുന്നു. സര്‍ക്കാരിന്‍െറ ഭാവി നിശ്ചയിക്കുന്ന വിശ്വാസപ്രമേയം മുഖ്യമന്ത്രി എടപ്പാടി പളനിസാമി സഭയില്‍ അവതരിപ്പിച്ചു. ഇതിന് സ്പീക്കര്‍ അംഗീകാരം നല്‍കി. രഹസ്യ വോട്ടെടുപ്പിനുള്ള പനീര്‍സെല്‍വത്തിന്‍െറ ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നു. പിന്നീട് വോട്ടെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. ഒരു ബ്ളോക്കില്‍ 38 എംഎല്‍എ വീതം ആറ് ബ്ളോക്കുകളിലായാണ്അംഗങ്ങളുടെ സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യ ബ്ളോക്കിന്‍റെ പിന്തുണ പളനിസാമിക്ക് ലഭിച്ചു. വീണ്ടും പളനിസാമിവിരുദ്ധരുടെ ബഹളം ശക്തമായതോടെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.

 

വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും ഒ.പനീര്‍സെല്‍വവും രംഗത്തെത്തി. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രഹസ്യബാലറ്റ് വേണമെന്ന് സ്റ്റാലിന്‍ആവശ്യപ്പെട്ടു. ഒപിഎസും ഈ ആവശ്യം ആവര്‍ത്തിച്ചു. സഭ ആരംഭിച്ചതുമുതല്‍ പളനിസാമിക്കെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും ഒന്നിക്കുന്ന കാഴ്ചയാണ് സഭയില്‍ കണ്ടത്. ഡിഎംകെ എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീര്‍സെല്‍വം വിഭാഗത്തിന്‍െറ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയില്‍ ബഹളമുണ്ടായി.