Wednesday 23 September 2020




കമ്മ്യൂണിസത്തിന്‍റെ 70-ാം വാർഷികത്തിലും കലാപം; ഹോങ്‍കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി

By Sooraj Surendran.01 Oct, 2019

imran-azhar

 

 

ബീജിംഗ്: കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികമാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‍കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ ശക്തമായതിനെ തുടർന്ന് പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തു. ചൈനാവിരുദ്ധ പ്രതിഷേധക്കാരന് നെഞ്ചിൽ വെടിയേറ്റു. നിരവധി പേർക്ക് റബ്ബർ ബുള്ളറ്റുകൾ കൊണ്ട് പരിക്കേറ്റു. മധ്യ ഹോങ്‍കോങിലെയും മറ്റ് ആറ് ജില്ലകളിലെയും ജനങ്ങൾ തെരുവിലിറങ്ങി. പലയിടത്തും റോഡുകളുപരോധിച്ചു. പൊലീസ് പ്രതിഷേധക്കാരെ ശക്തമായി പ്രതിരോധിച്ചു. 31 പേർക്ക് അക്രമങ്ങളിൽ പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. റബ്ബർ ബുള്ളറുകളും, ടിയർ ഗ്യാസും ജലപീരങ്കിയും പ്രതിഷേധക്കാർക്കെതിരെ പോലീസ് പ്രയോഗിച്ചു. സമരക്കാർ പോലീസിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടലിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു.