Tuesday 22 January 2019


വിവാദ പ്രസംഗം: കേസ് റദ്ദാക്കാൻ ശ്രീധരൻ പിള്ള ഹൈക്കോടതിയെ സമീപിച്ചു

By Sooraj Surendran.09 Nov, 2018

imran-azhar

 

 

കൊച്ചി: ശബരിമല വിഷയത്തിൽ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അതേസമയം കോടതി ശ്രീധരൻ പിള്ളയുടെ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണവും തേടും. ശ്രീധരൻ പിള്ളയുടെ ഹർജി അടുത്ത ആഴ്ചയാണ് പരിഗണിക്കുന്നത്.

 

ശബരിമലയിൽ നടന്ന പ്രക്ഷോഭങ്ങൾ ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണെന്ന് ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറഞ്ഞിരുന്നു, മാത്രമല്ല ശബരിമലയിൽ കലാപത്തിന് താൻ ആഹ്വാനം ചെയ്തിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.