Friday 24 November 2017

പൾസർ സുനി മറ്റൊരു നടിയേയും കുടുക്കാൻ ശ്രമിച്ചിരുന്നുവെന്ന്: പോലീസ്

By BINDU PP.15 Jul, 2017

imran-azhar

 


കൊച്ചി :പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തി. പൾസർ സുനി 2012ൽ മറ്റൊരു നടിയേയും കുടുക്കാൻ ശ്രമിച്ചിരുന്നു. ഇതറിഞ്ഞാണ് നടൻ ദിലീപ് സുനിയ്ക്ക് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന് മികച്ച ടീം വേണമെന്ന് ദിലീപ് നിർദേശിച്ചു. സുനിയുമായി ഇടപാടുകൾ നടത്തിയത് ദിലീപ് നേരിട്ടാണെന്നും പോലീസ് വ്യക്തമാക്കുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറിയെന്നു ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. അതേസമയം, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി അടക്കമുള്ളവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്