Thursday 26 April 2018

നിർമ്മാതാവിന് വേണ്ടി സുനിൽകുമാർ രണ്ടു വർഷം മുൻപും സമാന ക്വട്ടേഷൻ നടപ്പാക്കിയിട്ടുണ്ട് : പോലീസ്

By BINDU PP.16 Jul, 2017

imran-azhar

 

 

 

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പിടിയിലായ പൾസർ സുനിൽകുമാർ രണ്ടു വർഷം മുൻപും സമാന ക്വട്ടേഷൻ നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമാതാവിനു വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. അന്നു സുനിൽ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാൻ തയ്യാറായിട്ടുണ്ട്.സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം ദിലീപ് മനസ്സിലാക്കിയതു നിർമാതാവിൽനിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇയാൾ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോൾ ജനപ്രതിനിധിയായ നടന്റെ ഡ്രൈവറായി സുനിൽ ജോലി ചെയ്യുമ്പോഴാണു സംഭവം.