Thursday 21 September 2017

സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയ പഞ്ചനക്ഷത്ര ഹോട്ടൽ ഗരുഡയില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു

By BINDU PP.12 Jul, 2017

imran-azhar

 

 

 

തൃശൂര്‍: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ദിലീപും മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയ തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗരുഡയില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ദിലീപ് ഇവിടെ താമസിച്ചതിന്റെ രേഖകളും ബില്ലുകളുമാണ് ശേഖരിച്ചത്. ഇവിടെവച്ച്‌ ദിലീപ്, പള്‍സര്‍ സുനിയെ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയ ദിലീപിനെ പള്‍സര്‍ സുനി കണ്ടതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് നോക്കുന്നുണ്ട്. ദിലീപ് താമസിച്ചതിന്റെയും മുറിയിലേക്ക് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെയും ബില്ലുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കംപ്യൂട്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. പ്രതികളുടെ മൊബൈല്‍ ലൊക്കേഷനുകളും പരിശോധിക്കുന്നുണ്ട്.